മൂന്നാമത് കെസിഎ ടി20 എന്‍.എസ്. കെ.ട്രോഫിടൂര്‍ണമെന്റ് ഇന്ന് മുതൽ | KCA T20 NSK

ഇന്ന് മുതല്‍ ജൂണ്‍ 2 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 15 ടീമുകളാണ് മത്സരിക്കുന്നത്
KCA
Published on

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കെസിഎ ടി20 എന്‍.എസ്. കെ.ട്രോഫി ഇന്ന് തുമ്പ സെന്‍സേവിയേഴ്സ് കെ.സി.എ സ്റ്റേഡിയത്തില്‍. ഇന്ന് മുതല്‍ ജൂണ്‍ 2 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 15 ടീമുകളാണ് മത്സരിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഒരു ഗ്രൂപ്പില്‍ 5 ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളായിട്ടാണ് മത്സരം നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം,കണ്ണൂര്‍, കാസര്‍കോട്‌, വയനാട്, ഇടുക്കി, കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സ്‌ എന്നീ ടീമുകളാണ് മത്സരിക്കുന്നത്. മത്സരങ്ങള്‍ തത്സമയം ഫാന്‍ കോഡ് ആപ്പില്‍ സംപ്രേക്ഷണം ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com