
ചാമ്പ്യന്‍ ബോഡിബില്‍ഡറും ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറുമായ 37 കാരി ഹെയ്ലി മക്‌നെഫിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടി കായിക ലോകം. ബോസ്റ്റണ്‍ ഡോട്.കോം എന്ന വെബ്‌സൈറ്റാണ് ഇവരുടെ ചര്‍മവാര്‍ത്ത റിപ്പോർട്ട് ചെയ്തത്. അതനുസരിച്ച് ഈ മാസം എട്ടിന്, മസാച്യുസെറ്റ്‌സിലെ സഡ്ബറിയിലുള്ള അവരുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാതിരുന്ന മക്‌നെഫ് ശരീര സംരക്ഷണത്തെ കുറിച്ച് ശാസ്ത്രീയ അറിവുകള്‍ നല്‍കുന്ന വിധഗ്ദ്ധ കൂടിയായിരുന്നു.
മസാച്യുസെറ്റ്‌സ് സ്വദേശിയായ ഹെയ്ലി, യുമാസ് ആംഹെര്‍സ്റ്റില്‍ നിന്ന് ബിരുദം നേടി. പിന്നീട് ദേശീയ റാങ്കിലുള്ള ബോഡിബില്‍ഡറായി മാറിയ അവര്‍ പോഷകാഹാര വിധഗ്ദ്ധയും ബോഡിബില്‍ഡിങ് കോച്ചുമായിരുന്നു.
"ഹെയ്ലി എല്ലാവര്‍ക്കും ഒരു പ്രകാശകിരണം പോലെയായിരുന്നു. ലക്ഷ്യം നേടാന്‍ അവര്‍ കഠിന പ്രയത്‌നം ചെയ്തിരുന്നു. ബോഡിബില്‍ഡിംഗിലും ഫിറ്റ്നസിലും മക്‌നെഫ് തന്റെ ലക്ഷ്യങ്ങളിലെത്തി. ഈ മേഖലയില്‍ നിന്ന് നേടാന്‍ കഴിയാവുന്നതിന്റെ ഏറ്റവും ഉയര്‍ന്ന വിജയങ്ങളെല്ലാം അവര്‍ നേടി." - ഹെയ്‌ലിയുടെ പിതാവിനെ ഉദ്ധരിച്ച് ദി ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്.