
മൂന്നാം തവണയും ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ടീം ഇന്ത്യ. ഫൈനലിൽ കരുത്തരായ ന്യൂസീലന്‍ഡിനെ നാലുവിക്കറ്റിന് തകർത്തായിരുന്നു രോഹിതും സംഘവും കപ്പ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് കണ്ടെത്തിയാണ് വിജയവും കിരീടവും സ്വന്തമാക്കിയത്.