
ബിഡബ്ല്യുഎഫ് ലോക ജൂനിയർ ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിന്‍റെ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ ഷട്ട്ലർ തൻവി ശർമ പരാജയപ്പെട്ടു. തായ്‌ലൻഡിന്‍റെ രണ്ടാം സീഡ് താരം അന്യപത് ഫിച്ചിത്പ്രീചസാക്കിനോട് തുടർച്ചയായ ഗെയിമുകൾക്കാണ് (7-15, 12-15) തൻവി പരാജയപ്പെട്ടത്. മത്സരത്തിൽ തൻവി വെള്ളി മെഡൽ നേടി.
17 വർഷത്തിനിടെ ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ ഷട്ട്ലറാണ് 16 വയസുകാരിയായ തൻവി. സൈന നെഹ്‌വാൾ (2008-ൽ സ്വർണം, 2006-ൽ വെള്ളി), അപർണ പോപറ്റ് (1996-ൽ വെള്ളി) എന്നിവരാണ് ഇതിനുമുൻപ് മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ.