ടി20 ലോകകപ്പ് പോസ്റ്റർ: പാക് ക‍്യാപ്റ്റന്‍റെ ചിത്രമില്ല; അതൃപ്തി പ്രകടിപ്പിച്ച് പിസിബി | T20 World Cup poster

ഇന്ത‍്യ, ഓസ്ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ ക‍്യാപ്റ്റന്‍മാരുടെ ചിത്രം മാത്രമാണ് പോസ്റ്ററിലുള്ളത്
T20 World Cup poster
Updated on

2026 ൽ ഇന്ത‍്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്‍റെ ടിക്കറ്റ് വിൽപ്പനയ്ക്കുവേണ്ടി തയാറാക്കിയ പോസ്റ്ററിൽ പാകിസ്ഥാൻ ക‍്യാപ്റ്റൻ സൽമാൻ അലി ആഘയുടെ ചിത്രം ഒഴിവാക്കിയതിൽ ഐസിസിയോട് അതൃപ്തി അറിയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

ഇന്ത‍്യ, ഓസ്ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ ക‍്യാപ്റ്റന്‍മാരുടെ ചിത്രം മാത്രമാണ് പോസ്റ്ററിലുള്ളത്. അതേസമയം, ഐസിസി ടി20 റാങ്കിങ്ങിൽ ആദ‍്യ അഞ്ചിൽ പാക്കിസ്ഥാനില്ല. അതാകാം പാക്കിസ്ഥാൻ ക‍്യാപ്റ്റന്‍റെ ചിത്രം പോസ്റ്ററിൽ ഉൾപ്പടുത്താത്തതെന്നാണ് സൂചന.

ഡിസംബർ 11ന് സമൂഹമാധ‍്യമങ്ങളിലൂടെയാണ് ഐസിസി പോസ്റ്റർ പുറത്തു വിട്ടത്. പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്നാണ് പിസിബി കരുതുന്നത്. 2026 ഫെബ്രുവരി ഏഴിന് നെതർലാൻഡിനെതിരെയാണ് പാക്കിസ്ഥാന്‍റെ ആദ‍്യ മത്സരം.

Related Stories

No stories found.
Times Kerala
timeskerala.com