
അഹമ്മദാബാദ്: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെന്ന് റിപ്പോർട്ട്. 2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് പോരാട്ടം. 2023 ലെ ഏകദിന ലോകകപ്പ് അരങ്ങേറിയതും മോദി സ്റ്റേഡിയത്തിൽ തന്നെയായിരുന്നു.
പാകിസ്ഥാന്റെ മത്സരങ്ങള്‍ കൊളംബോയില്‍ നടക്കുന്നതിനാല്‍ ശ്രീലങ്കയും ആതിഥേയ രാജ്യമാണ്. പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ എത്തില്ല. അതിനാല്‍ അവരുടെ മത്സരങ്ങള്‍ കൊളംബോയിലാണ് അരങ്ങേറുന്നത്. ലോകകപ്പില്‍ പാകിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ കൊളംബോ ഫൈനലിനു വേദിയാകും.
ഇത്തവണ 20 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 5 വീതം ടീമുകളുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക മത്സരങ്ങള്‍.