

സൂപ്പർ ലീഗ് കേരള ഫുട്‍ബോളിന്റെ പുതിയ സെമിഫൈനൽ മത്സരക്രമം പ്രഖ്യാപിച്ചു. ആദ്യസെമി 14ന് രാത്രി 7.30ന് കോഴിക്കോട് നടക്കും. കാലിക്കറ്റ് എഫ്സി – കണ്ണൂർ വോറിയേഴ്സ്.
രണ്ടാം സെമി 15ന് രാത്രി 7.30ന് തൃശൂരിൽ നടക്കും. തൃശൂർ മാജിക് എഫ്സി – മലപ്പുറം എഫ്സി. ഫൈനൽ തീയതിയും സ്ഥലവും പിന്നീട് പ്രഖ്യാപിക്കുമെന്നും എസ്എൽകെ അധികൃതർ അറിയിച്ചു.