
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോൾ കിരീട മത്സരത്തിലെ കപ്പിൽ വീണ്ടും മുത്തമിട്ട് ഗോവ(Super Cup football). ജംഷേദ്പുർ എഫ്സിയും എഫ്സി ഗോവയുമാണ് ഫൈനൽ റൗണ്ടിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയത്.
ഫൈനൽ മത്സരത്തിൽ ജംഷേദ്പുർ എഫ്സിയെ മൂന്നു ഗോളുകൾക്ക് എതിരില്ലാതെ തകർത്താണ് ഗോവ എഫ്സി രണ്ടാം തവണയും കപ്പ് സ്വന്തമാക്കിയത്. ബോറ ഹേരേര ഇരട്ടഗോൾ നേടിയതോടെ ഗോവ വിജയത്തിലേക്ക് അടുത്തിരുന്നു. 72 സ്കോർ നേടി ദിയാൻ ഡ്രാസിച്ചും തൊട്ടു പിന്നാലെ ഉണ്ടായിരുന്നു.