
മലേഷ്യയിൽ ഇന്ന് ആരംഭിക്കുന്ന സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ കിരീടപ്പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യ. മലയാളിയും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ഒളിംപ്യൻ പി. ആർ. ശ്രീജേഷാണു ടീമിന്റെ പരിശീലകൻ.
കഴിഞ്ഞ തവണ നേടിയ വെങ്കലമെഡലിന്റെ തിളക്കം ഇത്തവണ സ്വർണമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് ടീം കളത്തിലിറങ്ങുന്നത്. നവംബർ 28നു തമിഴ്നാട്ടിൽ ആരംഭിക്കുന്ന ജൂനിയർ ലോകകപ്പിനുള്ള ഒരുക്കമത്സരം കൂടിയാണിത്. ഇന്ന് ആദ്യമത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.