
മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി പരിശീലകനാകുന്നു. ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ഫ്രാഞ്ചൈസി ലീഗിൽ പ്രിട്ടോറിയ ക്യാപിറ്റൽസ് ടീമിന്റെ മുഖ്യ പരിശീലകനായി ഗാംഗുലിയെ നിയമിച്ചു.
ആദ്യമായാണ് സൗരവ് ഗാംഗുലി ഒരു പ്രഫഷനൽ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. 2018 മുതൽ 2019 വരെ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ ടീം ഡയറക്ടറായിരുന്ന ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിനെത്തുടർന്ന് ആ സ്ഥാനമൊഴിഞ്ഞിരുന്നു.