മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ സോമചന്ദ്ര ഡി സിൽവ അന്തരിച്ചു | Somachandra de Silva

2009 - 2011 കാലഘട്ടത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായിരുന്നു.
 Somachandra de Silva
Updated on

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ സോമചന്ദ്ര ഡി സിൽവ (83) അന്തരിച്ചു. മരണവാർത്ത കുടുംബമാണ് സ്ഥിരീകരിച്ചത്. ശ്രീലങ്കയ്ക്കുവേണ്ടി 1982ൽ ആദ‍്യ ടെസ്റ്റ് മത്സരം കളിച്ച ടീമിലെ അംഗങ്ങളിൽ ഒരാളായിരുന്നു സോമചന്ദ്ര. കൂടാതെ ടെസ്റ്റിൽ ഒരിന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ‍്യ ശ്രീലങ്കൻ ലെഗ് സ്പിന്നർ കൂടിയാണ് അദ്ദേഹം.

12 ടെസ്റ്റ് മത്സരങ്ങളും 41 ഏകദിനവും ശ്രീലങ്കയെ പ്രതിനിധികരിച്ച് കളിച്ച സോമചന്ദ്ര 69 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2009 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായും സോമചന്ദ്ര പ്രവർത്തിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com