

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പർ താരം സിക്കന്ദർ റാസയുടെ ഇളയ സഹോദരൻ മുഹമ്മദ് മഹ്ദി (13) അന്തരിച്ചു. ഹീമോഫീലിയ ബാധിച്ച് ചികിത്സയിലായിരുന്ന മഹ്ദി ഡിസംബർ 29-നാണ് വിടപറഞ്ഞത്. കൗമാരപ്രായക്കാരനായ സഹോദരന്റെ അപ്രതീക്ഷിത വിയോഗം സിക്കന്ദർ റാസയെയും കുടുംബത്തെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. "ഈ വേദനാജനകമായ സമയത്ത് സിക്കന്ദർ റാസയ്ക്കും കുടുംബത്തിനുമൊപ്പം സിംബാബ്‌വെ ക്രിക്കറ്റ് ബോർഡും മാനേജ്‌മെന്റും കളിക്കാരും ജീവനക്കാരും ഒറ്റക്കെട്ടായി നിൽക്കുന്നു. ദൈവം അവർക്ക് ആശ്വാസവും ശക്തിയും നൽകട്ടെ" എന്ന് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ക്രിക്കറ്റ് ബോർഡിന്റെ കുറിപ്പ് റാസ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സിക്കന്ദർ റാസയുടെ വിയോഗത്തിൽ സഹതാരങ്ങളും ആരാധകരും അനുശോചനം അറിയിച്ചു.