കെസിഎല്ലിൽ വീണ്ടും നാല് വിക്കറ്റ് നേട്ടവുമായി സിബിൻ ഗിരീഷ്

കെസിഎല്ലിൽ വീണ്ടും നാല് വിക്കറ്റ് നേട്ടവുമായി സിബിൻ ഗിരീഷ്
SIDDHARTH DWIVEDI
Published on

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) വീണ്ടും നാല് വിക്കറ്റ് നേട്ടവുമായി സിബിൻ ഗിരീഷ്. നിർണ്ണായക മത്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരെ രണ്ടാം തവണയാണ് സിബിൻ ഗിരീഷ് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് സിബിൻ ഈ മികച്ച പ്രകടനം കാഴ്ചവെച്ചത്. മധ്യനിരയിൽ നിലയുറപ്പിക്കാൻ ശ്രമിച്ച മുഹമ്മദ് കൈഫ്,അക്ഷയ്.ടി.കെ എന്നിവരുടെ വിക്കറ്റുകളും, വാലറ്റത്തെ മുഹമ്മദ് ഇനാൻ, മുഹമ്മദ് നാസിൽ എന്നിവരുടെ വിക്കറ്റുകളും സിബിൻ നേടി. ഈ പ്രകടനത്തോടെ കെ.സി.എൽ. വിക്കറ്റ് വേട്ടയിൽ സിബിൻ മൂന്നാം സ്ഥാനത്തെത്തി.

തൃശൂർ കോട്ടൂർ സ്വദേശികളായ ഗിരീഷ്-രമണി ദമ്പതികളുടെ മകനാണ് 26കാരനായ സിബിൻ ഗിരീഷ്. വലം കൈയ്യൻ ഓൾറൗണ്ടറായ സിബിൻ ടോപ്പ് ഓർഡറിലും മധ്യനിരയിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മീഡിയം ഫാസ്റ്റ് ബൗളറായ സിബിൻ എൻ.എസ്.കെ. ട്രോഫിയിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com