

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കായികക്ഷമത വീണ്ടെടുത്തു. ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവന മാത്രമാണ് ഇനി വരാനുള്ളത്. ഇതോടെ ഗിൽ ടി20യില്‍ ഓപ്പണറായി കളിക്കുമെന്നുള്ള കാര്യം ഉറപ്പായി.
നേരത്തെ, പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാതിരുന്നിട്ടും ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം, ഗില്‍ ഓപ്പണറായി വരുന്നതോടെ തിരിച്ചടിയേറ്റത് സഞ്ജുവിനാണ്. ഗില്ലിന്റെ അഭാവത്തില്‍ സഞ്ജുവിനെ ഓപ്പണറാക്കാനായിരുന്നു പദ്ധതി.