

നവി മുംബൈ: നവി മുംബൈയിൽ നടന്ന ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം (5/23) കൈവരിച്ചുകൊണ്ട് വുമൺസ് പ്രീമിയർ ലീഗ് (WPL) ചരിത്രത്തിൽ ഈ നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളർ എന്ന റെക്കോർഡ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്പിന്നർ ശ്രേയങ്ക പാട്ടീൽ സ്വന്തമാക്കി (Shreyanka Patil). സ്പിൻ ബോളിംഗിലൂടെ ഗുജറാത്ത് ജയന്റ്‌സിന്റെ ബാറ്റിംഗ് നിരയെ തകർത്ത ശ്രേയങ്കയുടെ പ്രകടനം ആർസിബിക്ക് ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയമാണ് സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
ഡബ്ല്യുപിഎല്ലിൽ 18 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ എന്ന മികച്ച റെക്കോർഡ് നിലവിൽ ശ്രേയങ്കയ്ക്കുണ്ട്. ഈ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ എട്ട് വിക്കറ്റുകളുമായി പർപ്പിൾ ക്യാപ്പിനായുള്ള പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ നന്ദിനി ശർമ്മയ്ക്കും സോഫി ഡിവൈനുമൊപ്പം ശ്രേയങ്കയും മുൻനിരയിലെത്തി. പരിക്കിനെത്തുടർന്ന് കരിയറിൽ വലിയൊരു ഇടവേള നേരിട്ട താരം തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കുന്ന കാഴ്ചയാണ് നവി മുംബൈയിൽ കണ്ടത്.
RCB spinner Shreyanka Patil scripted history as the youngest bowler to take a five-wicket haul in WPL during the match against Gujarat Giants. Her brilliant spell of 5/23 guided RCB to their third consecutive win, placing them at the top of the points table. With 8 wickets so far this season, she is now a top contender for the Purple Cap alongside Nandani Sharma and Sophie Devine.