
ഡൽഹി : അഭ്യൂഹങ്ങള്‍ക്ക് വിട ചൊല്ലി ഗേള്‍ ഫ്രണ്ടിനെ പരിചയപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. അയര്‍ലന്‍ഡുകാരിയായ സോഫി ഷൈനാണ് ധവാന്റെ കാമുകി.
ധവാനെ ടാഗ് ചെയ്താണ് സോഫി ഷൈന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'എന്റെ പ്രണയം' എന്നാല്‍ സോഫി ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.ഈ ചിത്രം ആരാധക്ക് ഏറ്റെടുത്തിരിക്കുകയാണ്.
ധവാനും സോഫിയും ഇതാദ്യമായാണ് തങ്ങളുടെ ബന്ധം പരസ്യമാക്കുന്നത്. പലയിടത്തും ഇരുവരെയും ഒന്നിച്ച് ആരാധകര്‍ കണ്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ബംഗ്ലാദേശ് മത്സരം കാണാനും ഇരുവരും ഒന്നിച്ചെത്തിയിരുന്നു