

മലയാള സിനിമ 'പാണ്ടിപ്പട'യിലെ സീനുകൾ റീലായി അവതരിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ശിഖർ ധവാനും പങ്കാളി സോഫി ഷൈനും ചേർന്നാണ് പാണ്ടിപ്പട സിനിമയിലെ പ്രകാശ് രാജും നവ്യ നായരും തർക്കിക്കുന്ന രംഗം റീലായി അഭിനയിച്ചത്. സോഫിയുടെ ഇംഗ്ലിഷ് കേട്ട് ‘പാണ്ടിദുരൈ’ ആയി അഭിനയിക്കുന്ന ധവാൻ ഞെട്ടുന്നതും രക്ഷപെടാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
ധവാന്റെ വിഡിയോ മലയാളികളുൾപ്പടെയുള്ള ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബുധനാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം 80 ലക്ഷത്തിലേറെ ആളുകളാണു കണ്ടത്.
ശിഖർ ധവാനും അയർലൻഡ് സ്വദേശിനിയായ സോഫി ഷൈനും ഈ വർഷം ആദ്യമാണ് ഡേറ്റിങ്ങിലായത്. ദുബായിലെ ഒരു റസ്റ്ററന്റിൽ വച്ച് പരിചയപ്പെട്ട ഇരുവരും ഐസിസി ചാംപ്യൻസ് ട്രോഫിയും ഐപിഎൽ മത്സരങ്ങളും കാണാൻ ഒരുമിച്ചെത്തിയിരുന്നു.
2023ലാണ് ആദ്യ ഭാര്യ അയേഷ മുഖർജിയിൽനിന്ന് ശിഖർ ധവാൻ വിവാഹ മോചനം നേടിയത്. 2012ലായിരുന്നു ഇരുവരുടേയും വിവാഹം. ശിഖർ ധവാന്റെ മകൻ സൊറാവർ അയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണു താമസിക്കുന്നത്. മകനെ കാണാൻ മുൻ ഭാര്യ അനുവദിക്കുന്നില്ലെന്ന് ധവാൻ സമൂഹമാധ്യമങ്ങളിൽ പല തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്.