"അവൾ യെസ് പറഞ്ഞു"; ലോകകപ്പ് വിജയിച്ച ​ഗ്രൗണ്ടിൽവച്ച് ഒരിക്കൽ കൂടി സ്മൃതി മന്ഥനയോട് വിവാഹാഭ്യർഥന നടത്തി പലാഷ് മുച്ചൽ - വീഡിയോ വൈറൽ | Palash Muchhal

ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹച്ചടങ്ങുകൾ, വിവാഹത്തിനു മുൻപുള്ള ഹൽദി ചടങ്ങുകൾ ഇന്നു നടക്കും.
Palash Muchhal
Published on

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയോട് വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തി വിവാഹ അഭ്യർഥന നടത്തി ഭാവി വരൻ പലാഷ് മുച്ചൽ. സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് പലാഷ് സ്റ്റേഡിയത്തിലെത്തിച്ചത്. ‘അവൾ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹച്ചടങ്ങുകൾ.

സംഗീത സംവിധായകനായ പലാഷും സ്മൃതിയും വർഷങ്ങളായി പ്രണയത്തിലാണ്. അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിനിടെ സ്മൃതി ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് മുച്ചൽ പ്രഖ്യാപിച്ചിരുന്നു. നവംബർ രണ്ടിന് ഡി.വൈ. പാട്ടീൽ സ്റ്റേ‍ഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ വനിതകൾ കന്നിലോകകപ്പ് കിരീടം വിജയിച്ചത്.

ഫൈനലിൽ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്തു പുറത്തായിരുന്നു. പിന്നാലെ സ്മൃതിയുടെ ജഴ്സി നമ്പരും ചേർത്ത് ‘എസ്എം18’ എന്ന് പലാഷ് കൈത്തണ്ടയിൽ ടാറ്റൂ ചെയ്യുകയും ചെയ്തു. വിവാഹത്തിനു മുൻപുള്ള ഹൽദി ചടങ്ങുകൾ സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽ ഇന്നു നടക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കുമാണ് ഹൽദി ചടങ്ങിലേക്കു ക്ഷണമുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com