നവംബറിലെ ഐസിസി 'പ്ലേയർ ഓഫ് ദ മന്ത്' പുരസ്കാരം നേടി ഷെഫാലി വർമ്മ | Player of the Month

പുരുഷ വിഭാ​ഗത്തിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമറിനാണ് ഐസിസി പ്ലേയർ ഓഫ് മന്ത്
Shafali Verma
Updated on

നവംബറിലെ ഐസിസി 'വനിതാ പ്ലേയർ ഓഫ് ദ മന്ത്' ആയി തിരഞ്ഞെടുക്കപ്പെട്ട് ഷെഫാലി വർമ. ഈ വർഷം നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ വനിതാ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലി വർമയെ നവംബറിലെ മികച്ച താരമാക്കിയത്. ​ഫൈനലിൽ 78 പന്തിൽ 87 റൺസുമായി ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ ഷെഫാലി പ്രധാന പങ്ക് വഹിച്ചു.

ഗ്രൂപ്പ് ഘട്ടത്തിൽ പരിക്കേറ്റ് പുറത്തായ പ്രതികാ റാവലിന് പകരമായാണ് ഷെഫാലി ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇറങ്ങുന്നത്. സെമി ഫൈനലിൽ തിളങ്ങാനായില്ലെങ്കിലും ഫൈനലിൽ 87 റൺസും നിർണായകമായ രണ്ട് വിക്കറ്റുകളും നേടി ഷെഫാലി തിളങ്ങി. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോറാണിത്.

അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. മറുപടി ബാറ്റിം​ഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 256 റൺസിന് ഒതുക്കാനും ഇന്ത്യക്ക് സാധിച്ചു. 52 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കന്നി കിരീടം ചൂടിയത്. ബാറ്റിം​ഗിലും ബൗളിം​ഗിലും ഒരേപോലെ മികവ് പുലർത്തിയ ഷെഫാലിയായിരുന്നു ഫൈനിലിലെ മികച്ച താരം.

പുരുഷ വിഭാ​ഗത്തിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമറാണ് ഐസിസി പ്ലേയർ ഓഫ് മന്ത് സ്വന്തമാക്കിയത്. നവംബറിൽ നടന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ഹാർമറിനെ പ്ലേയർ ഓഫ് ദ മന്ത് പുരസ്കാരത്തിന് അർഹനാക്കിയത്. പരമ്പരയിലാകെ 17 വിക്കറ്റുകളാണ് സൈമൺ ഹാർമർ വീഴ്ത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com