Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeSportsപൊരുതി വീണ് കേരളം: സന്തോഷ് ട്രോഫി കിരീടം സർവീസസിന് | Santosh...

പൊരുതി വീണ് കേരളം: സന്തോഷ് ട്രോഫി കിരീടം സർവീസസിന് | Santosh Trophy final

🎙️ Latest Podcast

ധാക്കുവാഖാന: കളംനിറഞ്ഞ് കളിച്ചിട്ടും ഭാഗ്യം തുണയ്ക്കാതെ പോയ ഫൈനലിൽ കേരളത്തിന് തോൽവി. എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കേരളത്തെ വീഴ്ത്തി സർവീസസ് സന്തോഷ് ട്രോഫി കിരീടം ചൂടി. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്.(Services wins Santosh Trophy final)

ക്വാർട്ടറിലും സെമിയിലും കണ്ട അതേ ആക്രമണവീര്യത്തോടെയാണ് കേരളം കലാശപ്പോരിനിറങ്ങിയത്. മത്സരത്തിലുടനീളം പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളം ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ തിരിച്ചടിയായി.

27-ാം മിനിറ്റിൽ അർജുൻ തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് കേരളത്തിന് വലിയ നിരാശയായി. ആദ്യ ഇലവനിലെത്തിയ ടി. ഷിജിന്റെ ഹെഡറും ഷോട്ടുകളും സർവീസസ് പ്രതിരോധത്തെ വിറപ്പിച്ചു. എന്നാൽ 57-ാം മിനിറ്റിൽ പരിക്കേറ്റ് താരം പുറത്തുപോയത് കേരളത്തിന്റെ താളം തെറ്റിച്ചു. സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ അവിശ്വസനീയമായ സേവുകളാണ് കേരളത്തിന് കിരീടത്തിലേക്കുള്ള വഴി അടച്ചത്. 85-ാം മിനിറ്റിൽ വിഘ്‌നേഷിന്റെ ഗോളെന്നുറച്ച ഷോട്ടും ഗഗൻദീപ് തട്ടിയകറ്റി.

നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാവാത്തതിനെ തുടർന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 109-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്നുവന്ന ഒരു ക്രോസ് കേരള ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ചത് അഭിഷേക് പവാറിന്റെ കാലുകളിലായിരുന്നു. ഒട്ടും വൈകാതെ പന്ത് വലയിലെത്തിച്ച് അഭിഷേക് സർവീസസിന് കിരീടം ഉറപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.