
സൗദി സൂപ്പർ കപ്പ് പോരാട്ടത്തിന്റെ സെമിഫൈനലിൽ വിജയിച്ച് അൽ-നാസർ. അൽ ഇത്തിഹാദിനെ 2-1 ന് പരാജയപ്പെടുത്തി അൽ നാസർ ഫൈനലിൽ പ്രവേശിച്ചു. ഇത്തിഹാദിന് വേണ്ടി സ്റ്റീവൻ ബെർഗ്വിജൻ സ്കോർ ചെയ്തപ്പോൾ, സാഡിയോ മാനേയും ജോവോ ഫെലിക്സും സ്കോർ ഷീറ്റിൽ ഇടംപിടിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ പത്താം മിനിറ്റിൽ സാഡിയോ മാനേ നേടിയ ഗോളിൽ അൽ നാസർ മുന്നിലെത്തിയെങ്കിലും സ്റ്റീവൻ ബെർഗ്‌വിജിൻ അൽ ഇത്തിഹാദിന് വേണ്ടി സമനില നേടി. മാനെ പിന്നീട് 25ആം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയെങ്കിലും അൽ നാസർ മികച്ച പ്രകടനം തുടർന്നു. ഇനി നടക്കുന്ന അൽ അഹ്ലിയും അൽ ക്വദിസിയയും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെയാകും ഫൈനലിൽ അൽ നാസർ നേരിടുക.