

ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൻ ടൂർണമെന്റിന്റെ പുരുഷ ഡബിൾസ് രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം.
ആദ്യ റൗണ്ടിൽ ചൈനീസ് തായ്പേയുടെ ചാങ് കോ ചി– പോ ലി വി സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം തോൽപിച്ചത്. സ്കോർ: 25-23, 21-16.
അതേസമയം, വനിതകളിൽ ഇന്ത്യയുടെ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം, ഇന്തൊനീഷ്യയുടെ കുസുമ– പുഷ്പിതാസാരി സഖ്യത്തോടു തോറ്റു പുറത്തായി. സ്കോർ: 10-21, 14-21.