
ദുബായ്: സൂപ്പർ ഓവറിലേക്കു നീണ്ട ത്രില്ലർ പോരാട്ടത്തോടെയാണ് ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾ അവസാനിച്ചത്. ഏഷ്യാകപ്പ് ഫൈനലിസ്റ്റുകൾ തീരുമാനിക്കപ്പെട്ടതിനാൽ പ്രസക്തി നഷ്ടപ്പെട്ട മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കഷ്ടിച്ചു ജയിക്കുകയായിരുന്നു. സൂപ്പർ ഓവർ വരെ ആകാംക്ഷ നീണ്ട മത്സരത്തിൽ ഇന്ത്യയ്ക്കു ചെറിയൊരു ഷോക്ക് സമ്മാനിച്ച ശേഷമാണു ശ്രീലങ്ക തോൽവി സമ്മതിച്ചത്. സ്കോർ: ഇന്ത്യ – 20 ഓവറിൽ 5ന് 202; ശ്രീലങ്ക– 20 ഓവറിൽ 5ന് 202.
ഏഷ്യാകപ്പിലെ സൂപ്പർ ഫോറിലേക്കുള്ള അവസാന മത്സരം ആവേശ കൊടുമുടിയിൽ. ഇന്ത്യയും ശ്രീലങ്കയും ഒപ്പത്തിനൊപ്പം. ഒടുവിൽ സൂപ്പർ ഓവറിലേക്കു നീണ്ട ത്രില്ലർ പോരാട്ടത്തോടെയാണ് മത്സരം അവസാനിച്ചത്. ഏഷ്യാകപ്പ് ഫൈനലിസ്റ്റുകൾ നേരത്തെ തീരുമാനിക്കപ്പെട്ടതിനാൽ പ്രസക്തി നഷ്ടപ്പെട്ട മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കഷ്ടിച്ചു ജയിക്കുകയായിരുന്നു. സൂപ്പർ ഓവർ വരെ ആകാംക്ഷയുടെ കൊടുമുടിയിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യയ്ക്കു ചെറിയൊരു ഷോക്ക് നൽകിയ ശേഷമാണു ശ്രീലങ്ക തോൽവി വഴങ്ങിയത്. സ്കോർ: ഇന്ത്യ – 20 ഓവറിൽ 5ന് 202; ശ്രീലങ്ക– 20 ഓവറിൽ 5ന് 202.
സ്കോർ സമനില പാലിച്ചതോടെ കളി സൂപ്പർ ഓവറിലേക്ക്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 2 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകളും നഷ്ടമാക്കി. വിജയലക്ഷ്യമായ 3 റൺസ് ആദ്യ പന്തിൽ തന്നെ നേടി സൂര്യകുമാർ യാദവ് ടൂർണമെന്റിലെ ഇന്ത്യയുടെ വിജയം സുനിശ്ചിതമാക്കി. സൂപ്പർ ഓവറിൽ പേസർ അർഷ്‌ദീപ് സിങ്ങിന്റെ കിടിലൻ ബോളിങ്ങാണ് ശ്രീലങ്കയെ വെറും രണ്ടു റൺസിൽ ഒതുക്കിയത്. എന്നാൽ നാലാം പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ കിടിലൻ ത്രോയിൽ ദസുൻ ശനകയെ റണ്ണൗട്ടാക്കിയെങ്കിലും റിവ്യൂവിൽ പന്ത് ഡെഡ് ബോളെന്ന് വിധിച്ചത് വിവാദത്തിനിടയാക്കി.
തൻ്റെ നാലാമത്തെ പന്ത് അർഷ്ദീപ് എറിഞ്ഞു. ബാറ്ററായ ദസൂൻ ഷണകയ്ക്ക് പന്ത് സ്പർശിക്കാനായില്ല. എങ്കിലും അയാൾ ഒരു റണ്ണിനുവേണ്ടി ഓടി. വിക്കറ്റിന് പിന്നിൽ നിന്ന് പന്ത് പിടിച്ച സഞ്ജുവിന്റെ കിടിലൻ അണ്ടർ ആം ത്രോയിൽ സ്റ്റംപ് തെറിക്കുകയും ചെയ്തു. അമ്പയർ വിരൽ ഉയർത്തി-ഔട്ട്!! സഞ്ജയ് മഞ്ജരേക്കർ കമൻ്ററി ബോക്സിലൂടെ അലറി- ”Well done Sanju Samson…!!”
ടെലിവിഷൻ സ്ക്രീനിൽ ആ നിമിഷം സ്ലോമോഷൻ റീപ്ലേ ദൃശ്യമായതോടെ അക്ഷരാർഥത്തിൽ രോമാഞ്ചം… ത്രോ ചെയ്യുന്ന സഞ്ജുവിൻ്റെ ക്ലോസ് അപ്… ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി. എന്നാൽ ക്രിക്കറ്റിൽ വിചിത്രമായ ചില നിയമങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ആ വിക്കറ്റ് പിന്നീട് ഇന്ത്യയ്ക്ക് നിഷേധിക്കപ്പെട്ടു. അതേസമയം, കളി കണ്ട ആരാധകരുടെ മനസ്സിലാണ് സഞ്ജുവിന്റെ ആ ത്രോ പതിച്ചത്. അതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
എന്നാൽ ബാറ്റിൽ ഔട്ട്സൈഡ് എഡ്ജുണ്ടെന്ന് കരുതി, ക്യാച്ച് ഔട്ടിനായി അർഷ്‌ദീപ് അപ്പീൽ ചെയ്തു. ഫീൽഡ് അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെ ശനക തേഡ് അംപയർക്കു റിവ്യൂ നൽകി. റിവ്യൂവിൽ പന്ത് ബാറ്റിൽ ഉരസിയിട്ടില്ലെന്ന് വ്യക്തമായതോടെ നോട്ടൗട്ട്. ഫീൽഡ് അംപയർ ഔട്ട് വിധിക്കുമ്പോൾ തന്നെ പന്ത് ഡെഡ് ആകും. ഇതോടെയാണ് റണ്ണൗട്ടിൽനിന്ന് ശനക രക്ഷപ്പെട്ടത്.
ഇതു സംബന്ധിച്ച് അംപയർ ഗാസി സോഹലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഏറെ നേരം തർക്കിച്ചെങ്കിലും ഒടുവിൽ ശ്രീലങ്കയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. അർഷ്ദീപ്, അപ്പീൽ ചെയ്തില്ലായിരുന്നെങ്കിൽ ആ പന്തിൽ തന്നെ ശ്രീലങ്കയുടെ ഇന്നിങ്സ് അവസാനിച്ചേനെ. എന്നാൽ കിട്ടിയ ‘ലൈഫ്’ പാഴാക്കിയ ശനക, തൊട്ടടുത്ത പന്തിൽ തന്നെ ജിതേഷ് ശർമയ്ക്ക് ക്യാച്ച് സമ്മാനിച്ചു മടങ്ങി. ഇതോടെ ശ്രീലങ്ക സൂപ്പർ ഓവറിൽ രണ്ടു റൺസിന് ഓൾഔട്ട്. ഇന്ത്യ ആദ്യ പന്തിൽ തന്നെ വിജയലക്ഷ്യം നേടുകയും ചെയ്തു.