

രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സിന് കൈമാറുന്നതായി സൂചന. ചെന്നൈയുടെ താരങ്ങളായ രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർക്കു പകരമായാണ് സഞ്ജു എത്തുക. അങ്ങനെയെങ്കിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരകൈമാറ്റമായി ഇത് മാറും.
എന്നാലിക്കാര്യത്തിൽ ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാങ്കേതിക നടപടികൾ കൂടി പൂർത്തിയായാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഗവേണിങ് കൗൺസിലിന്‍റെ അംഗീകാരത്തിനായി ഇരു ഫ്രാഞ്ചൈസികളും താൽപര്യ പത്രം നൽകണം.
18 കോടി രൂപയ്ക്കാണ് സഞ്ജുവിനെയും ജഡേജയെയും ടീമുകൾ നില നിർത്തിയിരുന്നത്.