"സഞ്ജുവിനെ ഒരേ ബാറ്റിംഗ് പൊസിഷനില്‍ കളിപ്പിക്കണം, ഓസ്ട്രേലിയന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് ഗുണകരമാകും" ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനോട് അഭിഷേക് നായർ | Sanju Samson

ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണിംഗ് ബാറ്റിംഗ് സ്ഥാനം നഷ്ടമായത്.
Sanju Samson
Updated on

ഓസ്ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റാതെ ലോകകപ്പ് വരെ ഒരേ ബാറ്റിംഗ് പൊസിഷനില്‍ കളിപ്പിക്കണമെന്നും ഓസ്ട്രേലിയന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് ഗുണകരമാകുമെന്നും ടീം മാനേജ്‌മെന്റിനോട് അഭിഷേക് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് ഓപ്പണിംഗ് ബാറ്റിംഗ് സ്ഥാനം നഷ്ടമായത്. മധ്യനിരയിലേക്ക് മാറ്റപ്പെട്ട സഞ്‌ജു 2025 ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ കുറിച്ച് അഭിഷേക് പറഞ്ഞത്.

''സഞ്ജുവിനെ, മധ്യനിരയില്‍ കളിപ്പിക്കാന്‍ അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് ലോകകപ്പ് വരെ സഞ്ജുവിനെ ഒരേ ബാറ്റിംഗ് പൊസിഷനില്‍ തന്നെ കളിപ്പിക്കണം. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ സഞജുവിന് തിളങ്ങാന്‍ കഴിയും. ബൗണ്‍സി വിക്കറ്റുകളില്‍ പുള്‍, കട്ട് ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു ഇഷ്ടപ്പെടുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. ഈ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ഗെയിമിന് അനുയോജ്യമാകും. സഞ്ജുവിന് ഒരു നീണ്ട കാലം ഇന്ത്യന്‍ ടീമില്‍ തുടരാൻ അര്‍ഹതയുണ്ട്.''- അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com