സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകും ; ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു|Asia cup

ടീം നായകന്‍ ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തി.
Asia cup
Published on

മുംബൈ : ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തി.

വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്തു.

സഞ്ജു ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയുടെ പേരാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ആദ്യം പ്രഖ്യാപിച്ചത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല.

അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം ഹര്‍ഷിത് റാണ ടീമിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും ടീമിലുണ്ട്.

ട്വന്റി20 ഫോർമാറ്റിലുള്ള ടൂർണമെന്റിന്റെ ആതിഥേയർ ഇന്ത്യയാണെങ്കിലും മത്സരങ്ങൾ യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28ന് നടക്കും. സെപ്റ്റംബർ 14ന് ദുബായിൽ വച്ചാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, ഒമാൻ ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഹോങ്കോങ് ടീമുകളാണ് ബി ഗ്രൂപ്പില്‍.

Related Stories

No stories found.
Times Kerala
timeskerala.com