

സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. 18 അംഗ ടീമിൽ സഞ്ജുവിന്‍റെ സഹോദരൻ സാലി സാംസനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയ താരങ്ങൾക്കും ഇക്കുറി അവസരം ലഭിച്ചിട്ടുണ്ട്.
നവംബർ 26ന് ആരംഭിക്കുന്ന ടൂർണമെന്‍റിൽ ഒഡീഷയാണ് കേരളത്തിന്‍റെ ആദ‍്യ എതിരാളികൾ. എലൈറ്റ് ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്ന കേരളത്തിന് റെയിൽവേസ്, ഛത്തീസ്ഗഡ്, വിദർഭ, മുംബൈ, ആന്ധ്രാപ്രദേശ്, അസം, ഒഡീഷ എന്നീ ടീമുകൾക്കെതിരെ മത്സരിക്കേണ്ടി വരും.
ടീം കേരളം: സഞ്ജു സാംസൻ (ക‍്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, വിഷ്ണു വിനോദ്, കൃഷ്ണ ദേവൻ, അബ്ദുൾ ബാസിത്ത്, സാലി സാംസൺ, സൽമാൻ നിസാർ, കൃഷ്ണ പ്രസാദ്, സിബിൻ പി. ഗിരീഷ്, അങ്കിത് ശർമ, അഖിൽ സ്കറിയ, ബിജു നാരായണൻ, ആസിഫ് കെ.എം, എം.ഡി. നിധീഷ്, വിഘ്നേഷ് പുത്തൂർ, ഷറഫുദ്ദീൻ