
അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസൺ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ടീം വിടാൻ മലയാളി താരം സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒന്നുകിൽ വിൽക്കുകയോ അല്ലെങ്കിൽ റിലീസ് ചെയ്യുകയോ വേണമെന്ന് ആർആർ ക്യാപ്റ്റൻ കൂടിയായ സഞ്ജു മാനേജ്‌മെന്റിനെ അറിയിച്ചതായാണ് വിവരം. ടീം റിലീസ് ചെയ്താൽ അടുത്ത മിനി ലേലത്തിൽ സഞ്ജുവിനെ മറ്റു ഫ്രാഞ്ചൈസികൾക്ക് സ്വന്തമാക്കാനാകും. സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേറുമെന്ന രീതിയിൽ വാർത്തകാലുണ്ടായിരുന്നു.
ആർആർ പരിശീലകൻ രാഹുൽ ദ്രാവിഡ് എടുത്തുന്ന തീരുമാനങ്ങളിൽ സഞ്ജു അതൃപ്തനായിരുന്നുവെന്ന് കഴിഞ്ഞ സീസണിൽ പ്രചാരണമുണ്ടായിരുന്നു. സഞ്ജുവിന്റെ അഭാവത്തിൽ റയാൽ പരാഗാണ് തുടക്കത്തിലെ മത്സരങ്ങളിൽ ടീമിനെ നയിച്ചത്. അതേസമയം, സഞ്ജുവിന് ആർആർ വിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. 2027 വരെ ടീമുമായി കറാറുള്ളതിനാൽ ഫ്രാഞ്ചൈസി റിലീസ് ചെയ്താൽ മാത്രമേ മറ്റു ടീമിലേക്ക് പോകാനാകൂ.
എന്നാൽ, ടീമിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് താരം അറിയിച്ചാൽ മാനേജ്‌മെന്റ് താരത്തെ റിലീസ് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ദീർഘകാലമായി രാജസ്ഥാനൊപ്പം തുടരുന്ന മലയാളി താരം മികച്ച പ്രകടനമാണ് ആർആറിനൊപ്പം പുറത്തെടുത്തത്. നിലവിൽ എംഎസ് ധോണിയുടെ പിൻഗാമിയെ തേടുന്ന ചെന്നൈയുടെ പ്രധാന ടാർഗെറ്റ് സഞ്ജുവായിരുന്നു.