'ചേട്ടന്' സ്വാഗതം: ഒടുവിൽ എല്ലാം ഔദ്യോഗികം, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ | Sanju Samson

സിഎസ്‌കെ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം പുറത്തുവിട്ടത്.
'ചേട്ടന്' സ്വാഗതം: ഒടുവിൽ എല്ലാം ഔദ്യോഗികം, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ | Sanju Samson
Published on

ന്യൂഡൽഹി : അഭ്യൂഹങ്ങൾക്ക് വിരാമം. മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ ചേരുന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. സിഎസ്‌കെ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം പുറത്തുവിട്ടത്. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ചെന്നൈ രാജസ്ഥാൻ റോയൽസിന് (ആർആർ) വിട്ടുകൊടുത്തു. ഏറെ നാളത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ശേഷമാണ് ഈ ട്രേഡ് പൂർത്തിയായത്.(Sanju Samson joins CSK, Finally everything is official)

സഞ്ജുവിന് പകരം രാജസ്ഥാൻ റോയൽസിനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്. നായകസ്ഥാനം നൽകാമെന്ന ഉറപ്പിന്മേലാണ് ജഡേജ തൻ്റെ ആദ്യ ക്ലബ്ബായ രാജസ്ഥാനിലേക്ക് മടങ്ങിയെത്തുന്നത്. ജഡേജ നേരത്തെ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഒരു സീസണിൽ നയിച്ചിരുന്നെങ്കിലും, ടീം പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്‌സിൽ സഞ്ജു സാംസൻ്റെ റോൾ എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ റുതുരാജ് ഗെയ്ക്‌വാദാണ് ടീമിനെ നയിക്കുന്നത് എന്നതിനാൽ, ആദ്യ സീസണിൽ തന്നെ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല.

ട്രേഡ് നടപടികൾ പൂർത്തിയാക്കി മൂവരും ധാരാണാപത്രത്തിൽ രണ്ട് ദിവസം മുമ്പ് ഒപ്പുവെച്ചിരുന്നു. സാം കറനെ ഉൾപ്പെടുത്തുന്നതിൽ രാജസ്ഥാന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും, അത് പരിഹരിച്ചതായി രാജസ്ഥാൻ റോയൽസ് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com