സഞ്ജു സാംസൺ ഇനി ചെന്നൈയുടെ ക്യാപ്റ്റൻ? സമൂഹമാധ്യമങ്ങളിൽ വൈറലായി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് | Sanju Samson

മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈയിലെത്തുമെന്നാണ് പ്രചാരണം
Sanju
Published on

മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറുന്നോ? സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ഇതാണ്. സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെട്ടാണ് താരം ചെന്നൈയിലേക്ക് വരുന്നുവെന്ന വ്യാഖ്യാനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ സീസണോടെ കളി നിർത്താൻ സാധ്യതയുള്ള മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈയിലെത്തുമെന്നാണ് പ്രചാരണം.

ഭാര്യ ചാരുലത സാംസണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു നൽകിയ രണ്ടു വാക്കുകളാണ് എല്ലാ പ്രചാരണങ്ങൾക്കും അടിസ്ഥാനം. ഇരുവരും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്നതു പോലുള്ള ചിത്രമാണ് ഇത്. ചിത്രത്തിനൊപ്പം ‘ടൈം ടു മൂവ്’ എന്ന് കുറിച്ചതോടെയാണ് താരം ചെന്നൈയിലേക്ക് വരുന്നുവെന്ന പ്രചാരണം ആരംഭിച്ചത്.

Sanju

റോഡിലെ മഞ്ഞലൈൻ മുറിച്ചുകടക്കുന്ന ചിത്രത്തിന് ‘ടൈം ടു മൂവ്’ എന്ന് ക്യാപ്ഷൻ നൽകിയത് ചെന്നൈയിലേക്കുള്ള വരവിന്റെ വ്യക്തമായ സൂചനയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിത്രത്തിന്റെ പിന്നണിയിൽ ‘ഏഴാം അറിവ്’ എന്ന തമിഴ് ചിത്രത്തിലെ ഗാനം ചേർത്തതും ചെന്നൈയിലേക്കുള്ള വരവിന്റെ സൂചനയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സഞ്ജു രാജസ്ഥാൻ വിടുമെന്നോ ചെന്നൈ സൂപ്പർ കിങ്സിൽ ചേരുമെന്നോ സൂചനകളൊന്നുമില്ല. ഇത്തവണ പരുക്കിനെ തുടർന്ന് സഞ്ജുവിന് എല്ലാ മത്സരങ്ങളിലും കളിക്കാനായില്ല. സഞ്ജുവിന്റെ അഭാവത്തിൽ യുവതാരം റിയാൻ പരാഗാണ് ഏതാനും മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചത്. സീസണിൽ പ്രകടനം തീർത്തും മോശമായതോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com