
ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണിനു അഞ്ചാം നമ്പറിലും അവസരം നല്‍കാതെ അവഗണിച്ചു. ശുഭ്മന്‍ ഗില്ലിന്റെ വരവോടെ ഓപ്പണിങ് നഷ്ടപ്പെട്ട് ടോപ്പ് ഫോറില്‍ പോലും സ്ഥാനമില്ലാത്ത സഞ്ജു അഞ്ചാമനായെങ്കിലും ബാറ്റ് ചെയ്യാന്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചത്. കരിയറിലാദ്യമായി പാകിസ്താനെതിരേ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ബാറ്റിങും സഞ്ജു പ്രതീക്ഷിച്ചിരുന്നു. പക്ഷെ അഞ്ചാമാനായി പോലും ഇറക്കാൻ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ വലിയ വിമര്‍ശങ്ങളാണ് ടീം മാനേജ്‌മെന്റ് നേരിടുന്നത്. മല്‍സരശേഷമുള്ള സഞ്ജുവിന്റെ പ്രതികരണവും ആരാധകരെ ഏറെ വേദനിപ്പിച്ചു.
യുഎഇയുമായുള്ള കഴിഞ്ഞ കളിയിലേതു പോലെ ഈ മല്‍സരത്തിലും നായകന്‍ സൂര്യകുമാര്‍ യാദവാണ് വണ്‍ഡൗണായി ബാറ്റിങിനെത്തിയത്. അതിനുശേഷം നാലാം നമ്പറില്‍ തിലക് വര്‍മ എത്തി. അഞ്ചില്‍ സഞ്ജു തന്നെയെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ തിലക് ക്ലീന്‍ ബൗള്‍ഡായി മടങ്ങിയപ്പോൾ അടുത്തതായി സഞ്ജുവിനെ പ്രതീക്ഷിച്ച ആരാധകര്‍ക്കു മുന്നിലേക്കു എത്തിയത് ശിവം ദുബെയാണ്.
ഓപ്പണറായി മൂന്നു സെഞ്ച്വറികള്‍ വരെ അടിച്ചെടുത്ത സഞ്ജുവിനെതിരായ അവഗണനയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമാണ്. പാകിസ്താനെതിരേ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതെ പോയതിസല്‍ വലിയ നിരാശനായാണ് സഞ്ജു സാംസണിൽ കാണപ്പെട്ടത്.
16ാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളില്‍ സിക്‌സറിലൂടെ നായകന്‍ സൂര്യകുാമാര്‍ യാദവ് ടീമിന്റെ വിജയറണ്‍സ് കുറിക്കുമ്പോള്‍ ഡഗൗട്ടിലെ ഇന്ത്യന്‍ താരങ്ങളെല്ലാം ആവേശത്തോടെ എഴുന്നേറ്റു, ആ സമയം ബാറ്റിങിനായി പാഡും ധരിച്ച് ഇരിക്കുകയായിരുന്ന സഞ്ജുവിന്റെ മുഖത്ത് വിഷാദവും നിരാശയുമെല്ലാം പ്രകടമായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബാറ്റിങില്‍ ഇത്രയും മികച്ച ഫോമില്‍ നില്‍ക്കവെ അവസരം കിട്ടാതെ പുറത്തിരിക്കേണ്ടി വന്നത് മാനസികമായി അദ്ദേഹത്തിനെ തകര്‍ത്തിട്ടുണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്.
പാകിസ്താനെതിരെ അഞ്ചാം നമ്പറും നല്‍കതെ സഞ്ജുവിനെ തഴഞ്ഞതിൽ സോഷ്യല്‍ മീഡിയയില്‍ ഗംഭീറിനെതിരെ രൂക്ഷ വിമര്‍നവുമായി ആരാധകർ. "പ്രിയപ്പെട്ട സഞ്ജു സാംസണ്‍, നിങ്ങള്‍ ഈ തരത്തിലൊരു അവഗണന അര്‍ഹിക്കുന്നയാളല്ല. കൊടും ചതിയാണ് കോച്ച് ഗൗതം ഗംഭീറും ടീം മാനേജ്‌മെന്റും കാണിച്ചിരിക്കുന്നത്. അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ച 10 മല്‍സരങ്ങളില്‍ മൂന്നിലും സെഞ്ച്വറി കുറിച്ചയാളോടു ഇങ്ങനെയാണോ ചെ്‌യ്യേണ്ടത്? ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ അവസ്ഥ കാണുമ്പോള്‍ ഏറെ നിരാശയും ദുഖവും തോന്നുന്നു. എന്തിനാണ് ശിവം ദുബെയെ അദ്ദേഹത്തേക്കാള്‍ നേരത്തേ ബാറ്റിങിനു അയച്ചത്? അഞ്ചാം നമ്പറെങ്കിലും സഞ്ജു തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. 21 ഡെക്കുകള്‍ നേടുന്നതു വരെ സഞ്ജു സാംസണിനു അവസരം നല്‍കുമെന്നു കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത് ഇതിനാണോ? ഓപ്പണിങില്‍ നിന്നും മാറ്റിയത് പോട്ടെ. ടോപ്പ് ഫൈവില്‍ പോലും ബാറ്റ് ചെയ്യാന്‍ അവസരമില്ലെങ്കില്‍ സഞ്ജുവിനെ കളിപ്പിക്കുന്നതില്‍ എന്തു കാര്യം." എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.