
കാഫ നേഷൻസ് കപ്പിലെ നിർണായക മത്സരസത്തിൽ ഇന്ത്യക്ക് തിരിച്ചടി. ഇറാനിനെതിരായ മത്സരത്തിൽ താടിയെല്ലിന് പരിക്കേറ്റ നായകൻ സന്ദേശ് ജിങ്കൻ അഫ്ഘാനിനെതിരെ കളിക്കാനിറങ്ങില്ല. താരം ഉടൻ ഇന്ത്യയിലേക്ക് മടങ്ങും.
പുതിയ പരിശീലകൻ ഖാലിദ് ജമീലിന് കീഴിലെ ആദ്യ ടൂർണമെന്റിൽ ആതിഥേയരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഇരുപതാം റാങ്കുകാരായ ഇറാനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട ഇന്ത്യക്ക് അഫ്ഘാനെതിരായ മൂന്നാം മത്സരത്തിൽ ജയം അനിവാര്യമാണ്. നാളെ വൈകീട്ട് 5:30 ന് നടക്കുന്ന മത്സരം വിജയിച്ചാൽ ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാം.