

ഓസ്ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യൻ ഫുട്ബോളറായി മാറിയ റയാൻ വില്യംസിനെ ഉൾപ്പെടുത്തി എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയറിലെ അവസാന ഗ്രൂപ്പ് മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു.
സ്ക്വാഡിൽ ഉണ്ടെങ്കിലും ഫുട്ബോൾ ഓസ്ട്രേലിയയിൽ നിന്നുള്ള നിരാക്ഷേപ പത്രവും ഫിഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എന്നിവരുടെ അനുമതിയും ലഭിച്ചാൽ മാത്രമേ റയാന് മത്സരത്തിനിറങ്ങാൻ സാധിക്കൂ. 18 ന് ധാക്കയിൽ ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ മത്സരം.