
ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്‍റെ പതിനേഴാം എഡിഷൻ ആഗസ്റ്റ് 23ന് ആരംഭിക്കും. കാസർകോട്, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിൽ മത്സരങ്ങൾ നടക്കും. 700-ലധികം മത്സരാർഥികളും 140-ലധികം ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
ക്ലസ്റ്റർ തലം, ഡിവിഷണൽ തലം, ഗ്രാൻഡ് ഫിനാലെ എന്നീ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് മത്സരം. പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയവരെ ലക്ഷ്യം വച്ചുള്ളതാണ് ഈശ ഗ്രാമോത്സവം.