പോർച്ചുഗൽ അണ്ടർ 15 ടീമിനായി അരങ്ങേറ്റം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ. ക്രൊയേഷ്യയിൽ നടക്കുന്ന ടൂർണമെന്റിൽ ജപ്പാനെതിരായ മത്സരത്തിൽ 54ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ പോർച്ചുഗൽ ജപ്പാനെ 4-1ന് തോൽപ്പിച്ചു. മുന്നേറ്റ നിരയിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളിക്കുന്നത്. മകനെക്കുറിച്ചോർത്ത് അഭിമാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
2010 ജൂൺ 17ന് ജനിച്ച ക്രിസ്റ്റ്യാനോ ജൂനിയറാണ് റൊണാൾഡോയുടെ മൂത്തമകൻ. എന്നാൽ ഈ കുഞ്ഞിന്റെ അമ്മ ആരാണെന്ന് റൊണാൾഡോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. അഞ്ച് മക്കളാണ് റൊണാൾഡോക്കുള്ളത്. സ്പാനിഷ് മോഡൽ ജോർജീന റോഡ്രിഗ്രസാണ് നിലവിൽ റൊണാൾഡോയുടെ ഭാര്യ.