
ഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്.
നേരത്തേ രോഹിതിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്കായി ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി മാറിയ 38 കാരനായ അദ്ദേഹം 67 ടെസ്റ്റുകളിൽ നിന്ന് 40.57 ശരാശരിയിൽ 12 സെഞ്ച്വറികളും 18 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 4301 റൺസ് നേടി.