ഏകദിന ക്രിക്കറ്റിൽ അഫ്രീദിയുടെ റെക്കോഡ് തകർത്ത് രോഹിത് ശർമ | ODI cricket

കഴിഞ്ഞ 15 വർഷമായി പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയുടെ റെക്കോഡാണിത്.
Rohit
Updated on

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോഡ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ സ്വന്തമാക്കി. 15 വർഷമായി പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയുടെ റെക്കോഡാണിത്. ദക്ഷിണാഫ്രിക്കക്കെതിരായ അർധ സെഞ്ചുറി പ്രകടനത്തിൽ മൂന്ന് സിക്സാണ് രോഹിത് പറത്തിയത്. ഇതോടെ ഏകദിന കരിയറിൽ രോഹിത് നേടിയ സിക്സറുകളുടെ എണ്ണം 351 ആയി.

തന്‍റെ മൂന്നാമത്തെ മത്സരത്തിലാണ് രോഹിത് അന്താരാഷ്ട്ര ഏകദിന കരിയറിലെ ആദ്യ സിക്സർ നേടുന്നത്- പാക്കിസ്ഥാനെതിരേ ജയ്പുരിൽ. തന്‍റെ നാൽപ്പതാം ഇന്നിങ്സിൽ ആദ്യ സെഞ്ചുറി നേടുമ്പോൾ വെറും അഞ്ച് സിക്സാണ് രോഹിതിന്റെ പേരിൽ ഉണ്ടായിരുന്നത്. മൂന്നു വർഷത്തിനു ശേഷം ബംഗളൂരുവിൽ വച്ച് ഓസ്ട്രേലിയക്കെതിരേ ഒറ്റ മത്സരത്തിൽ 16 സിക്സറടിച്ച രോഹിത് ശർമയുടെ പ്രകടനം അന്നത്തെ റെക്കോഡായിരുന്നു. തന്‍റെ ആദ്യ ഇരട്ട സെഞ്ചുറിയും രോഹിത് ആ മത്സരത്തിൽ നേടിയിരുന്നു.

102 ഏകദിന മത്സരങ്ങളിൽ ആകെ 36 സിക്സറുകളേ രോഹിത് നേടിയിരുന്നുള്ളൂ. എന്നാൽ, തു‌ടർന്നുള്ള 167 ഇന്നിങ്സിൽ 316 സിക്സറുകൾ കൂടി പറത്തി. ഒരു സിക്സറടിക്കാൻ ശരാശരി 102 പന്ത് നേരിട്ടിരുന്ന രോഹിത് അതോടെ ശരാശരി 27 പന്തിൽ ഒരു സിക്സ് എന്ന നിലയിലേക്ക് തന്‍റെ ശൈലി മാറ്റിയെടുത്തു.

ക്യാപ്റ്റനായ ശേഷം സിക്സർ നിരക്ക് 18 പന്തിന് ഒന്നെന്ന നിലയിലായിരുന്നു. ഏകദിന ക്യാപ്റ്റൻ എന്ന നിലയിൽ 55 ഇന്നിങ്സിൽ 126 സിക്സറടിച്ചു. ഏകദിന ക്യാപ്റ്റനായി ഇതിൽ കൂടുതൽ സിക്സറടിച്ചിട്ടുള്ളത് ഓയിൻ മോർഗൻ മാത്രമാണ് - 115 പന്തിൽ 147 എണ്ണം.

Related Stories

No stories found.
Times Kerala
timeskerala.com