

ഇന്ത്യ എയ്‌ക്കെതിരെ ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയ്ക്ക് മികച്ച തുടക്കം. ബംഗളൂരു, ബിസിസിഐ സെന്റര്‍ ഫോര്‍ എക്‌സെലന്‍സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. ജോര്‍ദാന്‍ ഹെന്‍മന്‍ (53), സുബൈര്‍ ഹംസ (65) എന്നിവരാണ് ക്രീസില്‍. ലെസേഗോ സെനോക്വാനെ (0) പുറത്തായി. അന്‍ഷുല്‍ കാംബോജിനായിരുന്നു വിക്കറ്റ്. റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പന്ത് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ക്യാപ്റ്റന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. നാലാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ സെനോക്വാനെയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. അന്‍ഷൂലിന്റെ പന്തില്‍ ആയുഷ് മാത്രെയ്ക്ക് ക്യാച്ച്. തുടര്‍ന്ന് ഹെര്‍മന്‍ - ഹംസ സഖ്യം ഇതുവരെ 122 റണ്‍സ് കൂട്ടിചേര്‍ത്തു. മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സായ് സുദര്‍ശന്‍, രജത് പടിധാര്‍ എന്നിവരും ക്രീസിലുണ്ട്. എന്‍ ജഗദീഷന്‍, ഹര്‍ഷ് ദുെബ, യായ് ദുബെ, സരണ്‍ഷ് ജെയ്ന്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല.
പ്ലേയിംഗ് ഇലവന്‍
ഇന്ത്യ: സായ് സുദര്‍ശന്‍, ആയുഷ് മാത്രെ, ദേവദത്ത് പടിക്കല്‍, രജത് പടിധാര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, തനുഷ് കൊട്ടിയാന്‍, അന്‍ഷുല്‍ കാംബോജ്, മാനവ് സുതര്‍, ഗൂര്‍ണൂര്‍ ബ്രാര്‍, ഖലീല്‍ അഹമ്മദ്.
ദക്ഷിണാഫ്രിക്ക: ജോര്‍ദാന്‍ ഹെര്‍മന്‍, ലെസെഗോ സെനോക്വാനെ, മാര്‍ക്വെസ് അക്കര്‍മാന്‍ (ക്യാപ്റ്റന്‍), സുബൈര്‍ ഹംസ, റൂബിന്‍ ഹെര്‍മന്‍, റിവാള്‍ഡോ മൂന്‍സാമി (വിക്കറ്റ് കീപ്പര്‍), ടിയാന്‍ വാന്‍ വുറന്‍, പ്രണേളാന്‍ സുബ്രായേന്‍, ഷെപോ മോറെകി, ലൂത്തോ സിപംല, ഒകുഹ്ലെ സെലെ.