ഐപിഎൽ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കും; ബിസിസിഐ | IPL

ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക, ഫൈനൽ ജൂൺ 3 ന്
IPL
Published on

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടത്തും. സർക്കാർ, സുരക്ഷാ ഏജൻസികളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി.

പ്ലേ ഓഫിലെ ആദ്യ ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടർന്ന് ജൂൺ 3 നാണ് ഫൈനൽ നടക്കുക.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് ബിസിസിഐ ഐപിഎല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com