

ലാലിഗയിൽ ഡിപോർട്ടീവോ അലാവസിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ വിജയം. സൂപ്പർ താരങ്ങളായ കെയ്‌ലിയൻ എംബാപ്പെയും റോഡ്രിഗോയുമാണ് റയലിനായി ഗോൾ നേടിയത്.
24-ാം മിനിറ്റിൽ എംബാപ്പെയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 68-ാം മിനിറ്റിൽ കാർലോസ് വിസെന്റെ അലാവസിനെ ഒപ്പമെത്തിച്ചു. 76-ാം മിനിറ്റിൽ പക്ഷെ റയലിനായി റോഡ്രിഗോ വിജയ ഗോൾ നേടി.
17 മത്സരങ്ങളിൽ നിന്ന് 12 ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 39 പോയിന്റുള്ള റയൽ ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. 17 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുള്ള ബാഴ്‌സലോണയാണ ഒന്നാമത്.