ചിന്നസ്വാമി സ്റ്റേഡിയം അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് ആർ.സി.ബി | IPL

സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ആർസിബി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
chappel
ANI
Published on

ബാംഗ്ലൂർ: കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ആർസിബി(IPL). റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയാഘോഷ ചടങ്ങിനിടെ 11 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 30 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ആർസിബി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇതിലാണ് അടിയന്തര സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.

"ഇന്നലെ ബാംഗ്ലൂരിലെ നിർഭാഗ്യകരമായ സംഭവം ആർസിബി കുടുംബത്തിന് വളരെയധികം വേദനയുണ്ടാക്കി. ആദരസൂചകമായും ഐക്യദാർഢ്യ പ്രകടനമായും, മരിച്ചവരുടെ പതിനൊന്ന് കുടുംബങ്ങൾക്കും ആർസിബി 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, ഈ ദാരുണമായ സംഭവത്തിൽ പരിക്കേറ്റ ആരാധകരെ പിന്തുണയ്ക്കുന്നതിനായി ആർസിബി കെയേഴ്‌സ് എന്ന പേരിൽ ഒരു ഫണ്ടും സൃഷ്ടിക്കുന്നുണ്ട്" - ആർസിബി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com