ഇൻസ്റ്റാഗ്രാമിൽ നിന്ന് അപ്രത്യക്ഷനായി രവീന്ദ്ര ജഡേജ: IPL ട്രേഡ് വാർത്തകൾക്ക് പിന്നാലെ വഴിത്തിരിവ് | IPL

അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ജഡേജയുടെ ഈ അപ്രതീക്ഷിത നീക്കം.
ഇൻസ്റ്റാഗ്രാമിൽ നിന്ന് അപ്രത്യക്ഷനായി രവീന്ദ്ര ജഡേജ: IPL ട്രേഡ് വാർത്തകൾക്ക് പിന്നാലെ വഴിത്തിരിവ് | IPL
Published on

അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) താരം രവീന്ദ്ര ജഡേജ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിഷ്‌ക്രിയമാക്കിയത് ഐ.പി.എൽ. ട്രേഡ് വാർത്തകൾക്ക് കൂടുതൽ ചൂട് പകർന്നു. ജഡേജയെ രാജസ്ഥാൻ റോയൽസിന് വിട്ടുകൊടുത്ത്, മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ജഡേജയുടെ ഈ അപ്രതീക്ഷിത നീക്കം.(Ravindra Jadeja disappears from Instagram, Twist following IPL trade news)

നവംബർ 15-നാണ് നിലനിർത്തുന്നതും ഒഴിവാക്കുന്നതുമായ താരങ്ങളുടെ ലിസ്റ്റ് ഫ്രാഞ്ചൈസികൾക്ക് സമർപ്പിക്കാനുള്ള അവസാന തീയതി. ഇതിനിടെയാണ് ചെന്നൈയുടെ പ്രധാന താരങ്ങളിലൊരാളായ ജഡേജ സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷനായത്.

റിപ്പോർട്ട് പ്രകാരം, ട്രേഡ് സംബന്ധിച്ച് ഇരു ടീമുകളും താരങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. സഞ്ജു സാംസണെ വിട്ടുകിട്ടുന്നതിനായി ജഡേജയ്‌ക്കൊപ്പം ഇംഗ്ലീഷ് ഓൾറൗണ്ടറായ സാം കറനേയും ചെന്നൈ സൂപ്പർ കിംഗ്‌സ് വിട്ടുകൊടുത്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Related Stories

No stories found.
Times Kerala
timeskerala.com