ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രവീന്ദ്ര ജഡേജ |IPL Trade

രാജസ്ഥാനിലേക്കുള്ള ട്രേഡിൽ വിഷമിച്ച് ജഡേജ അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.
Jadeja
Updated on

ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. സഞ്ജു സാംസണിനായി ചെന്നൈ സൂപ്പർ കിംഗ്സ് ജഡേജയെ രാജസ്ഥാന് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തിൻ്റെ അക്കൗണ്ട് അപ്രത്യക്ഷമായത്. രാജസ്ഥാനിലേക്കുള്ള ട്രേഡിൽ വിഷമിച്ച് ജഡേജ അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.

ജഡേജയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറക്കുമ്പോൾ പ്രൊഫൈൽ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. ഇതോടെയാണ് താരം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. സഞ്ജുവിനെ ചെന്നൈയിലെത്തിച്ച് പകരം രാജസ്ഥാൻ റോയൽസിന് ജഡേജയെയും സാം കറനെയും നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡീൽ ഏറെക്കുറെ ഉറപ്പായതായാണ് വിവരം. ഇതിന് പിന്നാലെയാണ് ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്.

ജഡേജയ്ക്കൊപ്പം ചെന്നൈയുടെ ശ്രീലങ്കൻ യുവ പേസർ മതീഷ പതിരനയും ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ട്. കറന് പകരം പതിരന രാജസ്ഥാനിലെത്തുമോ എന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

രാജസ്ഥാൻ റോയൽസ് മുൻ താരമായ ആർ അശ്വിനും ഫിറ്റ്നസ് ട്രെയിനർ എടി രാജാമണിയുമാണ് സഞ്ജു ചെന്നൈയിൽ എത്തിയെന്ന സൂചന പുറത്തുവിട്ടത്. സഞ്ജുവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇരുവർക്കും ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുമായും ബന്ധമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com