
ആസ്ട്രേലിയൻ ടി 20 ലീഗായ ബിഗ് ബാഷിൽ അരങ്ങേറ്റത്തിനൊരുങ്ങി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഡേവിഡ് വാർണർ നായകനായ സിഡ്‌നി തണ്ടേഴ്‌സാണ് 39 കാരനായ അശ്വിനെ ടീമിലെത്തിച്ചത്. അശ്വിന് പുറമെ പാക് താരം ശദാബ് ഖാൻ, ലോക്കി ഫെർഗൂസൻ, സാം ബില്ലിംഗ്സ് എന്നിവരും ടീമിന്റെ ഭാഗമാണ്.
ആഗസ്റ്റ് 27 ന് ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അശ്വിൻ, ഈ വർഷത്തെ ബിഗ് ബാഷ് ലീഗിനുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. അശ്വിന്റെ വരവ് കൂടുതൽ ആരാധകരെ ആകർഷിക്കാൻ സാധ്യധയുണ്ടെന്ന് ചൂണ്ടിക്കാട്ടി താരത്തെ പിന്നീട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഉന്മുക്ത് ചന്ദിന് ശേഷം ബിഗ്‌ബാഷിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് അശ്വിൻ. ഡിസംബർ 14 മുതലാണ് പുതിയ ബിഗ് ബാഷിന്റെ സീസൺ ആരംഭിക്കുന്നത്.