

രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യൻ താരം കെ.എൽ രാഹുലിനെ (KL Rahul) പ്രശംസ കൊണ്ട് മൂടി മുൻ പരിശീലകൻ രവി ശാസ്ത്രിയും മുൻ ന്യൂസിലൻഡ് താരം ഇയാൻ സ്മിത്തും. രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യ 118 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്നു നിൽക്കുമ്പോഴാണ് അഞ്ചാമനായി രാഹുൽ ക്രീസിലെത്തിയത്. വിരാട് കോലി പുറത്തായ ശേഷം പിച്ചിലെ വേഗത കുറഞ്ഞ സാഹചര്യത്തിലും അതീവ പക്വതയോടെ കളിച്ച രാഹുൽ തന്റെ എട്ടാം ഏകദിന സെഞ്ചുറി പൂർത്തിയാക്കുകയായിരുന്നു.
92 പന്തിൽ നിന്ന് പുറത്താകാതെ 112 റൺസാണ് രാഹുൽ അടിച്ചുകൂട്ടിയത്. 12 ഫോറുകളും ഒരു സിക്സറും ഉൾപ്പെട്ട ഇന്നിംഗ്സിൽ 121.74 എന്ന മികച്ച സ്ട്രൈക്ക് റേറ്റും താരം നിലനിർത്തി. രവീന്ദ്ര ജഡേജയ്ക്കൊപ്പം ചേർന്ന് രാഹുൽ കെട്ടിപ്പടുത്ത കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിൽ തിരികെ എത്തിച്ചത്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള രാഹുലിന്റെ കഴിവിനെയും കൃത്യസമയത്ത് റൺറേറ്റ് ഉയർത്താനുള്ള ബുദ്ധിയെയുമാണ് ഇയാൻ സ്മിത്ത് എടുത്തുപറഞ്ഞത്. ഏകദിനത്തിൽ കിവീസിനെതിരെ 93.8 എന്ന അവിശ്വസനീയമായ ശരാശരിയാണ് നിലവിൽ രാഹുലിനുള്ളത്.
Former Indian coach Ravi Shastri and commentator Ian Smith lauded KL Rahul for his outstanding unbeaten century against New Zealand in the second ODI at Rajkot. Coming in at number five when India was struggling at 118/4, Rahul played a mature innings of 112* off 92 balls, anchoring a crucial partnership with Ravindra Jadeja. Shastri highlighted Rahul’s ability to adapt to a slowing pitch, while Smith praised his versatility and tactical intelligence in accelerating the innings at the right moment.