
ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ലൂക്കാസ് ഷെവലിയറെ ടീമിലെത്തിച്ച് പിഎസ്ജി. 407 കോടി ചിലവഴിച്ച് അഞ്ച് വര്‍ഷത്തെ കരാറിലാണ് താരത്തെ ക്ലബ് പാരിസിലെത്തിച്ചത്. 152 കോടി രൂപയുടെ അധിക ബോണസും കരാറിൽ ഉള്‍പ്പെടുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
ക്ലബിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ഷെവലിയര്‍ ആയിരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതോടെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച ജിയാന്‍ലൂയിജി ഡോണറുമ്മ ടീം വിട്ടേക്കും. ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകള്‍ ഇറ്റാലിയന്‍ കീപ്പറില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ലൂക്കാസ് കരാര്‍ പുതുക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്ലബ് സ്‌പോര്‍ടിംഗ് ഡയറക്ടര്‍ ലൂയിസ് കാമ്പസ് അവതരിപ്പിച്ച ശമ്പള ഘടന താരത്തിന്റെ ക്യാമ്പ് നിരസിച്ചതോടെ ക്ലബ് വിടാൻ ഒരുങ്ങുകയായിരുന്നു. ശമ്പളം ഉയര്‍ത്തണമെന്ന താരത്തിന്റെ ആവശ്യവും ക്ലബ് തള്ളിയിരുന്നു.