"എന്റെ ചില ഫോട്ടോകൾ പ്രിയ ലൈക്ക് ചെയ്തു, ഇതോടെ ഞാൻ മെസേജ് അയച്ചു, അങ്ങനെയാണ് ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കം"; റിങ്കു സിങ് | Indian Cricketer

പിന്നീട് സ്ഥിരമായി ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു, പകൽ സമയങ്ങളിൽ പ്രിയ തിരക്കായിരുന്നതിനാൽ രാത്രിയായിരുന്നു സംസാരം
Rinku
Published on

ലക്നൗ: ഭാവിവധു പ്രിയ സരോജുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞു ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്. സമാജ്‍വാദി പാർട്ടിയുടെ ലോക്സഭാംഗമായ പ്രിയ സരോജും റിങ്കു സിങ്ങും തമ്മിലുള്ള വിവാഹ നിശ്ചയച്ചടങ്ങുകൾ കഴിഞ്ഞ ജൂണിൽ നടന്നു. ഈ വർഷം നവംബറിൽ വിവാഹം തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു. ഒരു ഫാൻ ഗ്രൂപ്പിൽ പ്രിയയുടെ ഫോട്ടോ കണ്ട് അങ്ങോട്ട് മെസേജ് അയച്ചതാണ് ബന്ധത്തിന്റെ തുടക്കമെന്ന് റിങ്കു സിങ് വെളിപ്പെടുത്തി.

‘‘കോവിഡിന്റെ സമയത്ത് മുംബൈയിൽ ഐപിഎൽ നടക്കുമ്പോഴാണ് ഞാൻ പ്രിയയെക്കുറിച്ച് അറിയുന്നത്. ഗ്രാമത്തിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രിയയുടെ ഒരു ഫോട്ടോ ഞാൻ ഫാൻ ഗ്രൂപ്പിൽ കണ്ടിരുന്നു. എനിക്കു ചേരുന്ന പെൺകുട്ടിയാണെന്ന് അപ്പോൾ തന്നെ തോന്നിയിരുന്നു. പക്ഷേ ഞാൻ അങ്ങോട്ട് മെസേജ് അയക്കുന്നതു മോശമല്ലെ എന്നായിരുന്നു ചിന്ത.

എന്നാൽ പ്രിയ സരോജ് എന്റെ ചില ഫോട്ടോകൾ ലൈക്ക് ചെയ്തു. ഇതോടെ ഞാൻ തന്നെ മെസേജ് അയച്ചു. അങ്ങനെയാണു ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. പിന്നീട് സ്ഥിരമായി ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. ക്രിക്കറ്റ് മത്സരങ്ങൾക്കു മുൻപുവരെ സംസാരിക്കുമായിരുന്നു. അങ്ങനെയാണു ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. പകൽ സമയങ്ങളിൽ പ്രിയ തിരക്കായിരുന്നതിനാൽ രാത്രിയായിരുന്നു സംസാരം.’’– റിങ്കു സിങ് വ്യക്തമാക്കി.

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ റിങ്കു സിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമാണ്. റിങ്കു സിങ്ങിന് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ ഉള്ളതിനാലാണ് വിവാഹം മാറ്റിവച്ചത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com