
പ്രൈം വോളിബോൾ ലീഗ് നാലാം സീസൺ ഒക്ടോബർ 2 മുതൽ 26 വരെ ഹൈദരാബാദിൽ നടക്കും. നിലവിലെ ജേതാക്കളായ കാലിക്കറ്റ് ഹീറോസും ഹൈദരാബാദ് ബ്ലാക്ക് ഹോക്സും തമ്മിൽ ഗച്ചിബൗളി ഇൻഡോർ കോർട്ടിലാണ് ആദ്യ മത്സരം. ഒക്ടോബർ രണ്ടിനു രാത്രി 6.30 നാണ് കളി.
ഗോവ ഗാർഡിയൻസിനെ ഉൾപ്പെടുത്തിയതോടെ 10 ടീമുകളാണു ലീഗിലുള്ളത്. മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്‌വർക്കിലും പ്രൈം വോളിബോളിന്റെ യുട്യൂബ് ചാനലിലും തത്സമയം ലഭിക്കും.