ഫുട്ബോൾ താരം ഡിയേഗോ മറഡോണയെ ചികിത്സിച്ചിരുന്ന ക്ലിനിക്കിൽ റെയ്‌ഡ്. കോടതി ഉത്തരവിനെ തുടർന്ന് നടത്തിയ റെയ്‌ഡിൽ മെഡിക്കൽ രേഖകൾ പിടിച്ചെടുത്ത് അർജന്റീന പൊലീസ്. രാത്രിയിലാണ് ബ്യൂനസ് ഐറിസിലെ ലോസ് ഒളിവോസ് ക്ലിനിക്കിൽ പൊലീസ് റെയ്ഡ് നടത്തിയത്. 275 ഫയലുകളും 547 ഇമെയിൽ സന്ദേശങ്ങളും പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്.
മറഡോണയുടെ ചികിത്സയിൽ വീഴ്ചവരുത്തിയയെന്ന ആരോപണത്തെ തുടർന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന 7 ഡോക്ടർമാർ നിലവിൽ വിചാരണ നേരിടുകയാണ്.
1986ൽ ലോകകപ്പ് നേടിയ അർജന്റീന ടീമിന്റെ ക്യാപ്റ്റനായിരുന്നു മറഡോണ. 2020 നവംബർ 25 നാണ് അദ്ദേഹം മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞു ക്ലിനിക്കിൽ നിന്നു വീട്ടിലേക്കു മടങ്ങി, തൊട്ടടുത്ത ദിവസമായിരുന്നു മരണം സംഭവിച്ചത്.