ഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025ല്‍ വിജയം നേടിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കാണും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരിക്കും താരങ്ങൾക്ക് സ്വീകരണം നൽകുക . തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട ക്ഷണം ടീമിന് ലഭിച്ചു.ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.
അതേ സമയം,വനിതാ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തേടിയെത്തിയത് സമ്മാനങ്ങളുടെ പെരുമഴയാണ്. ഐസിസി ഏകദേശം 40 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബിസിസിഐ 51 കോടി രൂപ പ്രഖ്യാപിച്ചു.
ഇതിനൊപ്പം വജ്രങ്ങളും സോളാര്‍ പാനലുകളും ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മാനമായി ലഭിക്കും. സൂറത്ത് ആസ്ഥാനമായുള്ള വ്യവസായിയും രാജ്യസഭാ അംഗവുമായ ഗോവിന്ദ് ധോലാകിയയാണ് ടീമംഗങ്ങള്‍ക്ക് വജ്രാഭരണങ്ങളും സോളാര്‍ പാനലുകളും പാരിതോഷികമായി നല്‍കുന്നത്.